ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം നെൻമേനി ഗ്രാമപഞ്ചായത്ത് മെമ്പർ
ഷെമീർ മാളിക ഉദ്ഘാടനം ചെയ്തു .യൂണിറ്റ് ഡയറക്ടർ ഫാദർ ജെയിംസ് മുളക്കവിളയിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്രിസ്തുമസ് സന്ദേശം നൽകി.സുൽത്താൻബത്തേരി ഹെൽത്ത് വേവ്സ് ഡയഗ്നോസ്റ്റിക്സിലെ ശരണ്യ,സഹാന, അഖിൽ എന്നിവരുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ് നടത്തി.ദീർഘകാലംം അമ്പുകുത്തി യൂണിറ്റിനോടൊപ്പം സി.ഒ. ആയി പ്രവർത്തിച്ച് പാമ്പള യൂണിറ്റ് സി.ഒ.ആയി മാറുന്ന സുനി ജോബിക്ക് മെമെന്റോയും, ഉപഹാരവും സമ്മാനിച്ചു.കരോൾ ഗാന മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.വത്സ ജോയി, ജാൻസി ബെന്നി എന്നിവർ സംസാരിച്ചു.സ്നേഹ വിരു ന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

ഉറക്കം കൂടിയാലും പ്രശ്നമാണ്, അമിതവണ്ണം മുതൽ ഓർമ്മക്കുറവ് വരെ
ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതമായി ഉറങ്ങിയാലും പ്രശ്നമാണെന്ന് കാര്യം പലരും മറന്ന് പോകുന്നു. ദിവസേന ഒമ്പത് മണിക്കൂറിലും കൂടുതൽ ഉറങ്ങുന്നതിനേയാണ് അമിത ഉറക്കമായി കരുതുന്നത്. ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ മരണ