പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 16 വയസ്സില്‍ താഴെയുള്ള രണ്ട് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായുള്ള പരാതിയില്‍ മദ്ധ്യവയസ്‌ക്കനെതിരെ പടിഞ്ഞാറത്തറ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. തെങ്ങും മുണ്ട സ്വദേശി തോടന്‍ മൊയ്തൂട്ടി എന്ന ആള്‍ക്കെതിരെയാണ് രണ്ട് പോക്‌സോ കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ വേറെയും കുട്ടികളെ പ്രകൃതി വിരുദ്ധ ചൂഷണം ചെയ്തതായി സൂചനയുണ്ട്. നിലവില്‍ ഇയ്യാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പോലീസ് പ്രതിക്കായുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി
പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്