വെണ്ണിയോട് സ്വദേശിനിയായ ഷിനു എമ്മാണ് 18404 പേജുകൾ ഉള്ള പെൻഡ്രൈവ് എന്ന കവിത സമാഹാരത്തിലെ രചനയിലൂടെ ഒൻപത് വേൾഡ് റെക്കോർഡ്‌സുകളിൽ ഇടം പിടിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സാഹിത്യ പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് ആഴ്ചവട്ടം സമൂഹമന്ദിരത്തിൽ വെച്ച് പി.ആർ നാഥൻ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്തു. മലബാർ ചാപ്റ്ററിൽ വെച്ച്
പി.കെ പാറക്കടവ് ഈ പുസ്തകം പ്രകാശനം ചെയ്തു. ശ്രീധരനുണ്ണി, ശൈലൻ, എം പി ഷൈജൽ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. 46 ഇഞ്ചു പൊക്കമുള്ള ഈ പുസ്തകം ആറ് മാസം കൊണ്ടാണ് രൂപപ്പെടുത്തിയത് എന്ന് മഞ്ജരി ബുക്ക്സ് ചീഫ് എഡിറ്റർ പൈമ പ്രദീപ് അറിയിച്ചു. ലണ്ടൻ വേൾഡ് റെക്കോർഡ്‌സ്, ഇന്ത്യ വേൾഡ് റെക്കോർഡ്‌സ്, യൂണികോൺ വേൾഡ് റെക്കോർഡ്‌സ് കേരള ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ വേൾഡ് റെക്കോർഡ്‌സ് എന്നിവ കൂടാതെ 2021ലെ നീർമാതളം കവിത പുരസ്കാരവും നേടിയ ഷിനു. എം വയനാടൻ സാഹിത്യ മേഖലയ്ക്ക് അഭിമാനകരമായി വളർന്നുവരുന്ന യുവഎഴുത്തുകാരിയാണ്. കോട്ടത്തറ മാടക്കുന്നു കൊല്ലംകാലയിൽ ആന്റണി സെബാസ്റ്റ്യൻ ആണ് ഭർത്താവ്, രണ്ടു കുട്ടികൾ.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്