വിവേകാനന്ദ മെഡിക്കൽ മിഷൻ മുട്ടിൽ ആശുപത്രിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ കൂവലത്തോട് ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ.ബാബുറാം പരിശോധന നടത്തി.
മെഡിക്കൽ മിഷൻ കോർഡിനേറ്റർ സുധാകരൻ പുത്തൂർവയൽ, പഞ്ചായത്ത് കോഡിനേറ്റർ രുഗ്മിണി ദിനേശ്കുമാർ, സ്മിത പ്രകാശൻ, ബീന സജീവൻ എന്നിവർ നേതൃത്വം നൽകി.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.