ബത്തേരി ഗവ. സർവജന സ്‌കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ സർവജന സ്കൂൾ പൂർവവിദ്യാർത്ഥിയും ഇന്ത്യൻ ക്രികറ്റ് താരവുമായ മിന്നു മണിയെ ആദരിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ സർവജന തന്ന പിന്തുണ തൻ്റെ വളർച്ചക്ക് വലിയ കുതിപ്പായി എന്നും താനടക്കമുള്ള പ്രതിഭകളെ വാർത്തെടുത്ത് ക്രിക്കറ്റ് ഭൂപടത്തിൽ കയ്യൊപ്പ് ചാർത്താൻ വയനാട് ക്രികറ്റ് അസോഷിയേഷൻ്റെ പ്രവർത്തനങ്ങൾ സഹായകരമായി എന്നുംമിന്നു മണി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
സുൽത്താൻ ബത്തേരി നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് ഉപഹാര സമർപ്പണം നടത്തി . പി ടി എ പ്രസിഡന്റ് ശ്രീജൻ ടി കെ , എസ്. എം. സി. ചെയർമാൻ സുഭാഷ് ബാബു , ഹെഡ്മിസ്ട്രസ് ജിജി ജേക്കബ് , കായികാധ്യാപകൻ ബിനു പി.ഐ , അനിത പി. സി, അനിൽകുമാർ എൻ , മനോജ് കോളേരി എന്നിവർ സംബന്ധിച്ചു.

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം 23ന്.
മീനങ്ങാടി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 23 ശനിയാഴ്ച