ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെ രക്തം ഛർദിച്ച് പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച്‌ ഒന്നര വയസുകാരിക്കു ദാരുണാന്ത്യം. പഞ്ചാബിലെ ലുധിയാനയിലാണു സംഭവം. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോർട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്ബതികളുടെ മകള്‍ റാബിയ മരിച്ചതെന്ന് ‘ന്യൂസ് 9 ലൈവ്’ റിപ്പോർട്ട് ചെയ്തു.

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛർദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കുമുൻപ് പട്യാലയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇവർ. വീട്ടില്‍നിന്നു ബന്ധുക്കള്‍ നല്‍കിയ ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്.

കുട്ടിയുടെ മരണത്തില്‍ ബന്ധുക്കളുടെ പ്രതിഷേധത്തിനു പിന്നാലെ പട്യാലയിലെ കടയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള മിഠായികളുടെയും മധുരപലഹാരങ്ങളുടെയും സാംപിളുകള്‍ ശേഖരിച്ചു. കാലാവധി തീർന്നതും പഴകിയതുമായ വസ്തുക്കളും കടയില്‍നിന്നു പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കടയുടമകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം പട്യാലയില്‍ തന്നെ കേക്ക് കഴിച്ച്‌ 10 വയസുകാരി മരിച്ചിരുന്നു. ജന്മദിനത്തോടനുബന്ധിച്ച്‌ നഗരത്തിലെ ബേക്കറിയില്‍നിന്നു വാങ്ങിയ കേക്ക് കഴിച്ചായിരുന്നു പെണ്‍കുട്ടിയുടെ മരണം. കേക്ക് കഴിച്ച മുത്തച്ഛൻ ഉള്‍പ്പെടെയുള്ള ബന്ധുക്കളും രോഗബാധിതരായിരുന്നു.

റീ ടെന്‍ഡര്‍ ക്ഷണിച്ചു.

സമഗ്ര ശിക്ഷ കേരളം കല്ലിങ്കര ഗവ. യുപി സ്കൂളിൽ ഹോസ്റ്റല്‍ നിര്‍മിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രവൃത്തി നടപ്പാക്കുന്നതിനും നോണ്‍ ഗവ. അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഓഗസ്റ്റ് 22ന് വൈകുന്നേരം നാലിനകം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

സീറ്റൊഴിവ്

കൽപ്പറ്റ എൻ.എം.എസ്.എം ഗവ കോളേജിൽ വിവിധ പി.ജി പ്രോഗ്രാമുകളിൽ സീറ്റൊഴിവ്. എം.എ ഹിസ്റ്ററി, എംകോം കോഴ്സുകളില്‍ എസ്.ടി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളിലും, എം.എ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ എസ് ടി വിഭാഗത്തിനും, എം.എ

ആനക്കാംപൊയില്‍–കള്ളാടി-മേപ്പാടി തുരങ്കപാത

കേരളത്തിന്റെ സ്വപ്‍ന പദ്ധതിയായ ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുരങ്കപാത പ്രവൃത്തി ഉദ്ഘാടനത്തിന്റെ സംഘാടക

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു.

തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ

സ്വാതന്ത്ര്യദിന പരേഡിൽ 29 പ്ലറ്റൂണുകൾ അണിനിരക്കും

രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ചടങ്ങുകൾ നാളെ (ഓഗസ്റ്റ് 15) കല്പറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ നടക്കും. രാവിലെ 9 ന് സംസ്ഥാന പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.