മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടിയും മാന ന്തവാടി എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായി മാനന്തവാടിയിൽ നടത്തിയ വാഹന പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ബാവലി ഷാണമംഗലംകുന്ന് നെട്ടേരി വീട്ടിൽ ഷിഹാബിൽ നിന്നാ ണ് 4500 പാക്കറ്റ് (90 കി.ഗ്രാം.) നിരോധിത പുകയില ഉൽ പ്പന്നങ്ങൾ പിടികൂടിയത്. കെഎൽ 12 എച്ച് 6063 നമ്പർ ആപ്പേ ഓട്ടോറിക്ഷയിൽ കർണ്ണാടകത്തിലെ ബൈരക്കു പ്പയിൽ നിന്നും വാങ്ങി മാനന്തവാടിയിലെ വിവിധ കേന്ദ്രങ്ങ ളിൽ ചില്ലറ വിൽപന നടത്തുന്നതിന് വേണ്ടി കടത്തുക യായിരുന്നു. പുകയില ഉൽപ്പന്നങ്ങൾക്ക് ഒരു ലക്ഷ ത്തോളം രൂപ വില വരും.

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം 23ന്.
മീനങ്ങാടി : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു. 2025 ഓഗസ്റ്റ് 23 ശനിയാഴ്ച