മുട്ടിൽ : വിദ്യാഭ്യാസത്തിനപ്പുറം മനുഷ്യത്വവും സാംസ്കാരികതയും പഠിപ്പിക്കുക വഴി പുതു തലമുറയെ നേർവഴിയിൽ നടത്തുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നും ആയതിനാൽ ഒരോ വിദ്യാലയങ്ങളുടെയും നിർമ്മിതികൾ സാമൂഹികവും സാസ്കാരികവുമായ ഉന്നതിക്കാണെന്നും ഡബ്ല്യു.എം.ഒ. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി. പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദേശ യാത്ര പോകുന്ന സ്കൂൾ പ്രിൻസിപ്പാൾ നൗഷാദ് ഗസ്സാലി, സ്കൂൾ കൺവീനർ സി.ഇ.ഹാരിസ് എന്നിവർക്ക് ഡബ്ല്യു.എം.ഒ. നൽകിയ യാത്രയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഡബ്ല്യു.എം.ഒ. പ്രസിഡൻ്റ് പി.പി അബ്ദുൽ ഖാദർ അധ്യക്ഷതവഹിച്ചു. ട്രഷറർ അഡ്വ. കെ. മൊയ്തു, വൈസ് പ്രസിഡന്റ് മായൻ മണിമ, സെക്രട്ടറിമാരായ മുഹമ്മദ് ഷാ മാസ്റ്റർ, ഡോ: റാഷിദ് ഗസ്സാലി, നൗഷാദ് ഗസ്സാലി, സി.ഇ. ഹാരിസ്, എം. മുഹമ്മദ് ബഷീർ, എൻ.പി . ശംസുദ്ദീൻ, ഷമീർ .കെ.ഇ, കെ.ടി. കുഞ്ഞബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്