കൊളവള്ളി: കൊളവള്ളിയിൽ പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ
അയ്യംകൊല്ലി രാജ്‌കുമാർ (24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പുഴയിൽ ചൂണ്ട ഇടുന്നതിനിടെയാണ് അപകടം. ചാമപ്പാറയിൽ കിണർ പണി ക്കെത്തിയതായിരുന്നു. ഫയർ ഫോഴ്‌സ്, പുൽപ്പള്ളി പൊലീസ് നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുൽപ്പള്ളി ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി
ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം







