ജില്ലയിലെ സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കി. റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ഇ.മോഹന്‍ദാസ് സുരക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മരായ സി.കെ അജില്‍കുമാര്‍, പി.സുധാകരന്‍, അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെകടര്‍മരായ എം.വി പ്രഭാകരന്‍, അഭിലാഷ് കെ.പി, എസ്. ശരത്ത്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കളക്ട്രേറ്റില്‍ നടന്ന പരിശീലനത്തില്‍ ഇരുനൂറിലധികം സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍മാര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും വാഹനത്തിന്റെ സ്റ്റിക്കറും നല്‍കി.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും