അരങ്ങ് ജില്ലാ കലോത്സവത്തിൽ വെങ്ങപ്പള്ളി സിഡിഎസ് ചാമ്പ്യൻമാരായി. കുടുംബശ്രീ അയൽക്കൂട്ട വനിതകളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച കലോത്സവത്തിൽ 128 പോയിന്റ് നേടിയാണ് വെങ്ങപ്പള്ളി സിഡി എസ് ഒന്നാം സ്ഥാനം നേടിയത്. 116 പോയിന്റുമായി സുൽത്താൻ ബത്തേരി സിഡി എസ് രണ്ടാം സ്ഥാനവും 85 പോയിൻ്റോടെ വെള്ളമുണ്ട സിഡി എസ് മൂന്നാം സ്ഥാനവും നേടി. ഭരതനാട്യം, മോഹിനിയാട്ടം, മിമിക്രി, മോണോ ആക്ട്, സ്കിറ്റ്, കവിതാ പാരായണം, സംഘ നൃത്തം, നാടൻ പാട്ട്, തിരുവാതിര തുടങ്ങിയ ഇനങ്ങളായി രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ വിവിധ ക്ലസ്റ്ററുകളിൽ നിന്നായി അഞ്ഞൂറോളം പേർ 70 ലധികം മത്സര ഇനങ്ങളിലാണ് മത്സരിച്ചത്. അയൽക്കൂട്ട വിഭാഗത്തിൽ പനമരം സിഡി എസിലെ എൻ. കെ നിമിതയും ഓക്സിലറി വിഭാഗത്തിൽ സുൽത്താൻ ബത്തേരി സിഡി എസിലെ പി. നമിത കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. സുൽത്താൻ ബത്തേരി സിഡി എസിലെ ലീലാമ്മ സേവിയറെ മികച്ച നടിയായി തിരഞ്ഞെടുത്തു. സംസ്ഥാനതല മത്സരം ജൂൺ 7, 8, 9 തീയതികളിൽ കാസർഗോഡ് നടക്കും. മീനങ്ങാടി സെന്റ് പീറ്റേഴ്സ് സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ സബ് കളക്ടർ മിസൽ സാഗർ ഭരത് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്