മാനന്തവാടി മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് 2024-2025 പ്രവർത്തന വർഷ ഉദ്ഘാടനവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും നടത്തി. ഇടവക വികാരി റവ. ഫാ. സ്റ്റീഫൻ കോട്ടക്കൽ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോണി കാരക്കട, പ്രസിഡണ്ട് ജിൻസ്, ഓർഗനൈസർ ഷിനി കിഴക്കേക്കര, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ജിസ ഡി.എസ്.ടി, മുൻ ഭാരവാഹികളായ ജോയൽ, ആൽഫ, അയന എന്നിവർ നേതൃത്വം നൽകി. വൈസ് പ്രസിഡൻ്റായി ആഷർ മാളികതടത്തിൽ, സെക്രട്ടറിയായി ആൽഫ കുറുപ്പൻപ്പറമ്പിൽ ജോയിന്റ് സെക്രട്ടറിയായി ആൽക്ക ഓണിവയൽ, എക്സിക്യൂട്ടീവ് അംഗങ്ങളായി ഡോൺ കളയത്തുകുഴി, അയന ചെറുവള്ളികുടി എന്നിവരെയും തിരഞ്ഞെടുത്തു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും