വെള്ളമുണ്ട : ഇന്ത്യൻ യൂത്ത് കോൺഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിലും മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് നാടിന് അഭിമാനമായവരേയും സ്നേഹാദരവ് നൽകി വിജയാരവം സംഘടിപ്പിച്ചു. ചടങ്ങ് യു.ഡി.എഫ് വയനാട് ജില്ലാ കൺവീനർ വിശ്വനാഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
യുത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റയീസ് എ.സി അധ്യക്ഷത വഹിച്ചു. സി.അബ്ദുൾ അഷ്റഫ് വിശിഷ്ടാത്ഥിതിയായിരുന്നു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അസീസ് വാളാട്, നാരായണവാര്യർ,വാർഡ് മെമ്പർ ശൈജി, ജില്ലാ സെക്രട്ടറി മനാഫ് ഉപ്പി, നിയോജക മണ്ഡലം ഉപാദ്യക്ഷൻ റോബിൻ, ശുഹൈൽ, വിനോത് പാലയണ, പിടി മുത്തലിബ്, മനോജ് ടി, ബശീർ മൊക്കം ഇബ്രാഹിം, ശ്രീധരൻ കരിങ്ങാരി, ബാബു, റെജി, നാസർ, പീറ്റർ ജോർജ്,സിറാജ് കമ്പ തുടങ്ങിയവർ സംസാരിച്ചു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി
പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്കെഎസ്എസ്എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്