ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ നിന്നും എസ്എസ്എൽസി ,പ്ലസ് ടു തലങ്ങളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ 80 ഓളം വിദ്യാർഥികളെ ആദരിച്ചു. കൂടാതെ മദ്രസ വിദ്യാഭ്യാസത്തിലെ 10 ,12 ക്ലാസുകളിൽ ഉന്നത മാർക്ക് വാങ്ങിയ വിദ്യാർഥികളെയും ഗ്ലോബൽ കെഎംസിസി മെമ്പർമാരുടെ മക്കളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കമ്പളക്കാട് അൻസാരിയ കോംപ്ലക്സ് ഹാളിൽ നടത്തിയ വിപുലമായ പരിപാടിയിൽ ആദരിച്ചു .ആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ട്രഷറർ പി ഇസ്മായിൽ നിർവഹിച്ചു. വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് പാഠ്യ പദ്ധതികൾ പരിഷ്കരണം അനിവാര്യമാണെന്നും നിലവിലുള്ള സാഹചര്യത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്ക് വരുന്ന സീറ്റ് കുറവ് അടിയന്തരമായി നികത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇൻറർനാഷണൽ ട്രെയിനറും നീലഗിരി കോളേജ് എംഡിയുമായ ഡോക്ടർ. റാഷിദ് ഗസാലി വിദ്യാർത്ഥികളുമായി സംവദിച്ചു.
ചടങ്ങിന് കോഡിനേഷൻ സബ് കമ്മിറ്റി കൺവീനർ മുനീർ ചെട്ടിയാൻ കണ്ടി സ്വാഗതവും ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റിയാസ് അധ്യക്ഷത വഹിച്ചു.കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് വി പി ഷുക്കൂർ ഹാജി ആശംസ പ്രസംഗം നടത്തി.തുടർന്ന് നടന്ന ആദരിക്കൽ ചടങ്ങിൽ കെ കെ അഹമ്മദ് ഹാജി ,റാഷിദ് ഗസ്സാലി , സുലൈമാൻ കെ ,നൂർഷ ചേനോത്ത് ,ആയിഷ സഫ്ന റിയാസ് , ഫസൽ കാവുങ്ങൽ , അജു സിറാജുദ്ദീൻ ,ദീപു എന്നിവരെ വിവിധ തലങ്ങളിൽ ആദരിക്കപ്പെട്ടു.
വിദ്യാർത്ഥികൾക്കുള്ള ആദരിക്കൽ ചടങ്ങിന്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികൾക്കും മൊമൊന്റെ നൽകുന്നതിന്റെ ഉദ്ഘാടനം ഡോക്ടർ റാഷിദ് ഗസ്സാലി നിർവഹിച്ചു .കൂടാതെ കണിയാമ്പറ്റ പഞ്ചായത്തിൽ നിന്നും പ്ലസ്ടുവിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥി ,മദ്രസയിൽ 10,12 ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്കും ക്യാഷ് പ്രൈസ് നൽകി.ചടങ്ങിൽ നെല്ലോളി കുഞ്ഞമ്മദ് ,വിപി യൂസഫ് , ഗഫൂർക്കാട്ടി , റഷീദ് പള്ളിമുക്ക് , ഗഫൂർ പാറമ്മൽ ,ജമാൽ നെല്ലിയാമ്പം , ഫസൽ സി എച്ച്, റിൻഷാദ് മില്ലുമുക്ക് , റിയാസ് അണിയരി ,ജംഷീദ് ജാഫർ , നുഹയിസ് അണിയരി , റൗഫ് കെ എ ,നിഷാദ് ,ഷഫീക്ക് കലോത്തറ ഇബ്രാഹിം നെല്ലിയാമ്പം ,ഷാജി കെ കെ , ,ഹക്കീം വിപി സി , അൻവർ മില്ലമുക്ക് ആബിദ് ,അജു സിറാജുദ്ദീൻ,ദീപു , കമ്പളക്കാട്, മൂസാ ബാബു ,റഹീം പന്നിയന്‍,അലി തോപ്പിൽ ,അഹമ്മദ് പുതിയാണ്ടി ,ഹംസ എംപി തുടങ്ങിയവർ പങ്കെടുത്തു ജമാൽ നെല്ലിയാമ്പം നന്ദി പറഞ്ഞു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും