തവിഞ്ഞാൽ വാളാട് മുസ്ലിയാർ ഹൗസിൽ ആദിൽ [16] ആണ് മരിച്ചത്. വാളാട് ഗവ. ഹയർസെക്കൻഡ റി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. ഇന്നു വൈകിട്ട് 6:40-ഓടെ വാളാട് കൂടൻകുന്ന് മുസ്ലിം പള്ളിക്ക് സമീപത്തായിരുന്നു അപകടം. കളിക്കു ന്നതിനിടെ പോയ പന്ത് എടുക്കാനുള്ള ശ്രമത്തിൽ പുഴയിലേക്ക് കാൽവഴുതി വീഴുകയായിരുന്നുവെന്ന് പറയുന്നു. സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് 200 മീറ്റർ അകലെ ആദിലിനെ കണ്ടെത്തിയത്. ഉടൻ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







