ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ (ജൂണ്‍ 11) രാവിലെ മുതല്‍ നടക്കും. സംസ്ഥാനതലത്തില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുക. സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണത്തിന്റെ ഭാഗമായി ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ, ജി.എച്ച്.എച്ച്.എസ് പനമരം, ജി.എച്ച്.എസ്.എസ് മേപ്പാടി, ജി.എച്ച്.എസ് നൂല്‍പ്പുഴ, പെരിക്കല്ലൂര്‍ പ്രീ-മെട്രിക് ബോയ്‌സ് ഹോസ്റ്റല്‍ എന്നിവടങ്ങളില്‍ സ്ഥാപിച്ച സൈറണുകള്‍ രാവിലെ മുതല്‍ പല സമയങ്ങളിലായി മുഴങ്ങും. പരീക്ഷണ സൈറണുകള്‍ മുഴങ്ങുമ്പോള്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







