ബത്തേരി: ഹാപ്പി ഹാപ്പി ബത്തേരി പ്രോജക്ടിൻ്റെ ഭാഗമായി നഗരസഭ പരിധിയിലെ സ്കൂളുകളിൽ നിന്നും എൽ എസ് എസ് , യു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പ്, എസ്സ് എസ്സ് എൽ സി , ഹയർ സെക്കണ്ടറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 253 വിദ്യാർത്ഥികളെ ആദരിച്ചു. നഗരസഭ ചെയർമാൻ ടി.കെ. രമേശ് വിജയോത്സവം 2024 ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസ് റാങ്ക് ജേതാവ് അശ്വനി ശിവറാം വിദ്യാർത്ഥികളുമായി സംവദിക്കുകയും സിവിൽ സർവീസ് മേഖലയെ പരിചയപ്പെടുത്തുകയും ചെയ്തു. പ്ലാറ്റിനം റെയ്സ് റീജിയനൽ മാനേജർ ഇ സി റബീഹ് ഐ ഐ റ്റി മദ്രാസ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ചെയർ പേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് സ്വാഗതവും എം ഇ സി കൺവീനർ പി.എ അബ്ദുൾ നാസർ നന്ദിയും പറഞ്ഞു. സാലി പൗലോസ്, കെ റഷീദ് , സെബാസ്റ്റ്യൻ കെ എം , ശിവി കൃഷ്ണൻ , അനിൽ കുമാർ എ , ബാബു എം.സി , പ്രിയാ വിനോദ് , അബ്ദുൾ അസീസ് എം, ഷംസാദ് , ഫിലിപ്പ് സി.ഇ , ജോളിയാമ്മാ മാത്യൂ , ഡോളി എൻ. ജെ , സൈനബ ചേനക്കൽ എന്നിവർ സംസാരിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







