കമ്പളക്കാട് :കേരള സംസ്ഥാന ഗവൺമെന്റിന്റെ ഉത്തരവ് പ്രകാരം പഞ്ചായത്ത് തലങ്ങളിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനയുടെ പ്രവർത്തനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിൽ കാര്യക്ഷമമല്ല
വർഷാവർഷം പ്രഹസനമായ രീതിയിൽ നടത്തിയവരാറുള്ള കമ്പളക്കാട് ട്രാഫിക് പരിഷ്കരണവും പുന പരിശോധിക്കുക
മേൽ പറയപ്പെട്ട രണ്ട് വിഷയങ്ങളും അടിയന്തര പ്രാധാന്യത്തോടെ പ്രവർത്തിക തലത്തിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റിയുടെ പരാതി യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് അസ്ലം ബാവ, ജനറൽ സെക്രട്ടറി താരിഖ് കടവൻ, ട്രഷറർ സി രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി ജംഷീദ് കിഴക്കയിൽ, മുത്തലിബ് കെ.എം എന്നിവർ ചേർന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ.വിക്ക് നൽകി.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ നജീബ് കരണി .ജെസ്സി .അസിസ്റ്റൻറ് സെക്രട്ടറി എന്നിവർ സന്നിഹിതരായിരുന്നു.
നൽകിയ പരാതിയിൽ കൃത്യമായ നടപടികൾ ഇല്ലെങ്കിൽ ബുധനാഴ്ച രാവിലെ 10 മണിക്ക് കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസിലേക്ക് ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില് അടുത്ത മണിക്കൂറുകളില് കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില് ഇടത്തരം മഴയ്ക്കും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ