അമേരിക്കൻ പ്രസിഡന്റിന്റെ മകൻ കുറ്റക്കാരൻ എന്ന് കണ്ടെത്തി കോടതി; 25 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

അനധികൃതമായി തോക്ക് കൈവശം വച്ച കേസില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കേസില്‍ ശിക്ഷാവിധി പിന്നീടായിരിക്കും പ്രഖ്യാപിക്കുക.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തോക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട് സമർപ്പിക്കേണ്ട ഫോമില്‍ ഹണ്ടർ ബൈഡൻ നുണ രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടർ സാക്ഷ്യപ്പെടുത്തിയത് തെറ്റായ വിവരമാണെന്നാണ് കണ്ടെത്തല്‍.

തോക്ക് ഉപയോഗിക്കാൻ ലൈസൻസ് നല്‍കുന്ന സ്ഥാപനം സമർപ്പിക്കാൻ ആവശ്യപ്പെടുന്ന ഫോമില്‍ ഉപഭോക്താവ് നിർബന്ധമായും സാക്ഷ്യപ്പെടുത്തേണ്ട രണ്ട് കാര്യങ്ങളാണുള്ളത്. നിലവില്‍ അനധികൃതമായി തോക്ക് കൈവശം വയ്‌ക്കുന്നില്ലെന്നും ലഹരിക്കടിമയല്ലെന്നും ഫോമില്‍ വ്യക്തമാക്കണം. എന്നാല്‍ ഇക്കാര്യത്തിലാണ് ഹണ്ടർ തെറ്റായ വിവരങ്ങള്‍ ബോധിപ്പിച്ചത്.

സർക്കാർ സ്ഥാപനത്തോട് കള്ളം പറഞ്ഞ് തോക്ക് വാങ്ങുകയും ഇത് 11 ദിവസം കൈവശം വയ്‌ക്കുകയും ചെയ്തുവെന്ന് കോടതി കണ്ടെത്തി. അമേരിക്കൻ നിയമപ്രകാരം 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും കുറ്റം ആദ്യമായി ചെയ്തതായതിനാല്‍ ഇളവ് ലഭിച്ചേക്കും.

ലഹരി വിരുദ്ധ സംസ്കാരം വളർത്തിയെടുക്കുന്നതിന് അനുയോജ്യമായ നയം രൂപീകരിക്കണം: ഗാന്ധിജി കൾച്ചറൽ സെന്റർ

നമ്മുടെ രാജ്യത്ത് ഒരു ലഹരി വിരുദ്ധ സംസ്കാരം വളർത്തിയെടുക്കുന്നത് സഹായകമായ ഒരു ലഹരി നയം രൂപീകരിക്കുന്നതിന്

കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടി: പോത്തിന്റെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് പരിക്ക്

കാപ്പുംച്ചാൽ: മാനന്തവാടി കൂളിവയൽ, കാപ്പുംച്ചാൽ ഭാഗത്തു കശാപ്പിനായി കൊണ്ടുവന്ന പോത്ത് വിറളിയോടി. ഇന്ന് രാവിലെയാണ് സംഭവം.

WAYANAD EDITOR'S PICK

TOP NEWS

ബലി പെരുന്നാൾ സ്നേഹ വിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം

മാനന്തവാടി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മകൾ പുതുക്കുന്ന ബലിപെരുന്നാൾ ദിനത്തിൽ സ്നേഹവിരുന്നൊരുക്കി എസ്.വൈ.എസ് സാന്ത്വനം. വയനാട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് സാന്ത്വനത്തിനം വിരുന്നൊരുക്കിയത്. കേരള മുസ്ലിം ജമാഅത്ത്…
Mananthavadi

ശ്രേയസ് വാർഷികവുംവിജയികൾക്ക് അനുമോദനവും നടത്തി.

ബഡേരി യൂണിറ്റിന്റെ വാർഷികവും,കുടുംബ സംഗമവും,എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘ ടിപ്പിച്ചു. ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ ഉത്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ട് ‘സ്പന്ദനം’ പ്രകാശനം…
S.Bathery

വയനാട് ആത്മ പ്രൊജക്ട് ഓഫീസർക്ക് യാത്രയപ്പ് നൽകി.

കൽപ്പറ്റ : വയനാട് ജില്ല കൃഷി വകുപ്പ് ആത്മ പ്രൊജക്ട് ഡയറക്റ്ററായി സേവനം അനുഷ്ടിച്ചതിന് ശേഷം കൃഷി വകുപ്പ് അഡീഷനൽ ഡയറക്ടർ ആയി സ്ഥലം മാറി പോകുന്ന…
Kalpetta

ലഹരി വിരുദ്ധ സംസ്കാരം വളർത്തിയെടുക്കുന്നതിന് അനുയോജ്യമായ നയം രൂപീകരിക്കണം: ഗാന്ധിജി കൾച്ചറൽ സെന്റർ

നമ്മുടെ രാജ്യത്ത് ഒരു ലഹരി വിരുദ്ധ സംസ്കാരം വളർത്തിയെടുക്കുന്നത് സഹായകമായ ഒരു ലഹരി നയം രൂപീകരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഇനിയെങ്കിലും തയ്യാറാകണമെന്ന് ഗാന്ധിജി കൾച്ചർ സെൻറർ വയനാട്…
Mananthavadi

എം.ഡി.എം.എ യുമായി യുവാക്കൾ പിടിയിൽ

ബത്തേരി പട്ടരുപടിയിൽ നിന്നുംഎംഡിഎംഎ യുമായി 3 യുവാക്കളാണ് പിടിയിലായത്. അമ്പ ലവയൽ കുറ്റിക്കൈത തടിയപ്പിള്ളിൽ വീട്ടിൽ ആൽബിൻ (20), കുമ്പളേരി ചുള്ളിക്കൽ വീട്ടിൽ ബേസിൽ സിബി =24),കുമ്പളേരി…
S.Bathery

RECOMMENDED

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം

ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടത് രണ്ടര വര്‍ഷത്തിന് ശേഷം. ഈ ആധ്യായന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ പുതിയ സമയക്രമത്തിലായിരിക്കും പ്രവൃത്തി…

പ്ലസ് വണ്‍ പ്രവേശനം ; ആദ്യ അലോട്‌മെന്റിലൂടെ 2,21,269 കുട്ടികള്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റിലൂടെ 2,21,269 കുട്ടികള്‍ സ്കൂളില്‍ ചേർന്നു. ഇതില്‍ 1,21,743 ഫീസടച്ച്‌ സ്ഥിരംപ്രവേശനം നേടിയവരാണ്. ബാക്കി 99,526 പേർ അടുത്ത അലോട്മെന്റുകളില്‍ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച്‌ താത്കാലികമായാണ് ചേർന്നിരിക്കുന്നത്. തിങ്കളാഴ്ച…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ചൊവ്വാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ്…

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍

ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍. മെസ്സിയെ പോലെ വലിയ താരത്തെ സര്‍ക്കാർ കേരളത്തിലേക്ക് കൊണ്ടുവരികയെന്നത് എല്ലാ ഫുട്‌ബോള്‍…

മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹിമാന്‍; അര്‍ജന്റീനയുടെ മത്സരം തിരുവനന്തപുരത്ത് നടത്തിയേക്കും

തിരുവനന്തപുരം: ലിയോണല്‍ മെസിയും അര്‍ജന്റീനയും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അര്‍ജെന്റീന ഫുട്ബാള്‍ അസോസിയേഷനും കേരള സര്‍ക്കാരും സംയുക്തമായി ഷെഡ്യൂള്‍ അറിയിക്കും. മത്സരത്തിനു പ്രഥമ പരിഗണന…

പ്ലസ് വണ്‍ പ്രവേശനം ;സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിന് സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വർഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്രവേശന നടപടി…

തത്കാല്‍ ടിക്കറ്റിന് ഇനി ഇ-ആധാര്‍ വെരിഫിക്കേഷന്‍

തിരുവനന്തപുരം: തത്കാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിര്‍ബന്ധിത ഇ-ആധാര്‍ വെരിഫിക്കേഷന്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. ഈ മാസം അവസാനം ഈ പുതിയ സംവിധാനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തത്കാല്‍ ടിക്കറ്റുകളുടെ ദുരുപയോഗവും തട്ടിപ്പും തടയുന്നതിനും…

‘ഗ്രൗണ്ട് വിട്ടുപോകും മുമ്പേ കൈയിൽ കിട്ടും, ചിലർ കുഴപ്പത്തിലാക്കാൻ ശ്രമിക്കും, വീഴരുത്’; വമ്പൻ പ്രഖ്യാപനവുമായി ​ഗണേഷ് കുമാർ

തിരുവനന്തപുരം: പ്രായോ​ഗിക പരീക്ഷയിൽ ജയിച്ചാൽ ​ഗ്രൗണ്ട് വിട്ട് പോകും മുമ്പ് ഡ്രൈവിങ് ലൈസൻസ് കൈയിൽ കിട്ടുമെന്ന് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ് കുമാർ. ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാണ് ലൈസൻസ് ലഭ്യമാക്കുക. ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും…

സോഫ്റ്റ്‌വെയർ എൻജിനീയറെ വശീകരിച്ച് ലൈംഗിക ബന്ധം; ഹണി ട്രാപ്പിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങൾ

ഹണിട്രാപ്പ് കേസില്‍ കോട്ടയം ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത അതിരമ്ബുഴ അമ്മഞ്ചേരി സ്വദേശിനി ധന്യയ്ക്ക് സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി സൂചന. സൗഹൃദം സ്ഥാപിച്ച്‌ അയല്‍വീട്ടില്‍ താമസിച്ചിരുന്ന സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തിയ…

പ്ലസ് വൺ പ്രവേശനത്തിന് ഒരുങ്ങിയിരുന്ന പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം പാലക്കാട്

വിദ്യാർഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നല്ലേപ്പിള്ളി ഒലിവും പൊറ്റയില്‍ സെല്‍ഫിന്റെ മകള്‍ സമൃതയേയാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനി പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുകയായിരുന്നു.…

ലണ്ടനില്‍ വര്‍ക്ക് വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശിനി പിടിയില്‍

ലണ്ടനില്‍ തൊഴില്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കാഞ്ചിയാർ സ്വദേശിയില്‍ നിന്ന് 10 ലക്ഷം രൂപ തട്ടിയെ കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരത്ത് താമസിക്കുന്ന കോട്ടയം പാമ്ബാടി കട്ടപ്പുറത്തു വീട്ടില്‍ ഐറിൻ എല്‍സ കുര്യൻ…

യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ 18 മാസം പെൻഷൻ കുടിശ്ശിക, ഇനിയുള്ളത് 2 ഗഡുക്കൾ മാത്രം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പൗരനും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽ.ഡി.എഫ്. സർക്കാർ മുന്നേറുകയാണെന്ന് പൊതു വിദ്യാഭ്യാസവും, തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു സമഗ്ര ക്ഷേമസംസ്ഥാനമായി മാറ്റാനുള്ള കാഴ്ചപ്പാടിലാണ്…

ഹയർസെക്കൻഡറി അധ്യാപിക ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടൂക്കി; സംഭവം ചാലക്കുടിയിൽ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് (40) പുഴയിലേക്ക് ചാടിയത്. നിലമ്ബൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.