ട്രോളിംഗ് നിരോധനം: കുതിച്ചുയർന്ന് മീൻ വില; മത്തി കിലോയ്ക്ക് 300 മുതൽ 350 വരെ; വിശദാംശങ്ങളും വില വിവര കണക്കുകളും

ട്രോളിങ് നിരോധനം നിലവില്‍വന്നതോടെ മീൻകറി കൂട്ടണമെങ്കില്‍ കീശ കാലിയാകും. അയല്‍ സംസ്ഥാനങ്ങള്‍ക്കു പിന്നാലെ കേരളത്തിലും ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ മീൻവില കുതിച്ചുയരുകയാണ്. സാധാരണക്കാർ കറിവെക്കാൻ വാങ്ങുന്ന മത്തി, അയല ഇനങ്ങള്‍ക്ക് 150 രൂപയിലധികം വർധിച്ചു.

തമിഴ്നാട്, ആന്ധ്ര, ഗോവ എന്നിവിടങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ ഒരു മാസത്തോളമായി വില കൂടിത്തുടങ്ങിയിരുന്നു. കേരളത്തില്‍കൂടി ട്രോളിങ് നിരോധനം നിലവില്‍ വന്നതോടെ വില കുത്തനെ ഉയർന്നു. കോഴിക്കോട് മൊത്തമാർക്കറ്റില്‍ മത്തി ഒരു കിലോ കിട്ടണമെങ്കില്‍ 280 രൂപ കൊടുക്കണം. അയല 270 ആണ് വില. ചില്ല വിപണിയില്‍ ഇത് 300-340 വരെയാണ്. ഒരുമാസം മുമ്ബ് 100-150 വരെയായിരുന്നു വില.

കർണാടക, തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രോളിങ് നിരോധനം നേരത്തെ തുടങ്ങിയിരുന്നു. പല സംസ്ഥാനങ്ങളിലും ഈ മാസം 15ഓടെ ട്രോളിങ് നിരോധനം അവസാനിക്കും. അവിടങ്ങളില്‍നിന്ന് മത്സ്യങ്ങള്‍ വന്നുതുടങ്ങുന്നത് വരെ വിലക്കയറ്റം തുടരുമെന്ന് വ്യാപാരികള്‍ പറഞ്ഞു. പല മീനുകളും ഫ്രോസണ്‍ ആയിട്ടാണ് ഇപ്പോള്‍ മാർക്കറ്റില്‍ എത്തുന്നത്.

ad 3
ചില്ലറ വിപണിയില്‍ മത്തിക്ക് 300-320 വരെ കൊടുക്കണം. കോര 280-300, ചൂള-240, ചെമ്മീൻ ചെറുത് 300-350, ചെമ്മീൻ വലുത് 400-450 എന്നിങ്ങനെയാണ് വില. ഉണക്ക മീനിനും വില കുതിച്ചുയർന്നു. സ്രാവിന് 400 രൂപയും തിരണ്ടി-200 രൂപയും കൊടുക്കണം. മാന്തള്‍-180, മുള്ളൻ 150-180ഉം വേണം. പച്ചക്കറി വില കുതിച്ചുയരുന്നതിന് പിന്നാലെ മത്സ്യങ്ങള്‍ക്കും വില വർധിച്ചതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുകയാണ്. കോഴിയിറച്ചി വിലയും വർധിച്ചിട്ടുണ്ട്.

ഒരു കിലോ അയക്കൂറ (നെയ് മീൻ) ലഭിക്കണമെങ്കില്‍ കോഴിക്കോട് മൊത്ത വിപണിയില്‍തന്നെ 1000-1100 രൂപ കൊടുക്കണം. ചില്ലറ വിപണിയിലെത്തുമ്ബോള്‍ വില വീണ്ടും ഉയരും. വിലക്കയറ്റം കാരണം ചെറുകിട വ്യാപാരികള്‍ അയക്കൂറ പോലുള്ള മുന്തിയ ഇനം മത്സ്യങ്ങള്‍ വില്‍പനക്ക് വെക്കുന്നില്ല. വില കൂടിയതോടെ മീൻ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞതായി വ്യാപാരികള്‍ പറയുന്നു. മീനുകളുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.