മേപ്പാടി: ശ്വാസകോശ രോഗങ്ങൾ കാരണമായും കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ടുള്ള അലർജി കാരണവും ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസമേകാൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശ്വാസകോശ രോഗവിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആസ്തമ ക്ലിനിക്കിന്റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവ്വഹിച്ചു. എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ വിദഗ്ധരായ പൾമണോളിസ്റ്റുകളുടെ സേവനം ലഭ്യമായിരിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രോഗ നിർണ്ണയത്തിനും തുടർചികിത്സയ്ക്കുമായി ജൂൺ 27 വരെ നീണ്ടുനിൽക്കുന്ന 999 രൂപയുടെ ഒരു ബഡ്ജറ്റ് പാക്കേജും നിലവിലുണ്ട്.നെഞ്ചിന്റെ എക്സ്-റേ,ശ്വാസകോശത്തിന്റെ പ്രവർത്തനം അളക്കുന്ന സ്പൈറോമെട്രി,
ശരീരത്തിലെ അലർജികൾ കണ്ടുപിടിയ്ക്കാനുള്ള സെറം ഐജിഇ,
അണുബാധകൾ, വിളർച്ച എന്നിവ കണ്ടുപിടിക്കുന്നതിനു ള്ള സിബിസി, മരുന്നുകളുടെയും മറ്റുമുള്ള അലർജി അറിയാനുള്ള എഇസി പരിശോധന എന്നിവ കൂടാതെ ഒരു ശ്വാസകോശരോഗ വിദഗ്ധന്റെ പരിശോധനയും ഈ പാക്കേജിൽ ലഭ്യമാണ്.
പാക്കേജ് ലഭ്യമാകുന്നത് ബുക്കിങ്ങിലൂടെ ലൂടെ മാത്രം.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി
8111881086 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







