പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വയനാട് സ്വദേശിക്ക് നഷ്ടമായത് 11,14,245 രൂപ

ഓണ്‍ലൈനില്‍ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയുടെ പണം തട്ടിയെടുത്തു. തരുവണ സ്വദേശിയാണ് തട്ടിപ്പിനിരയായത്. 11,14,245 രൂപ ഇയാള്‍ക്ക് നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ടെലഗ്രാമില്‍ ഒരു വ്യക്തി അയച്ച സന്ദേശത്തില്‍ നിന്നാണ് തട്ടിപ്പിന്‍റെ തുടക്കം. ബിസിനസ് അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് ലാഭമുണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഓരോ ഘട്ടങ്ങളില്‍ ഓരോ ടാസ്‌ക് നല്‍കി ചെറിയ ലാഭം നല്‍കി കൂടുതല്‍ തുക നിക്ഷേപിക്കാൻ ഇരയെ പ്രേരിപ്പിച്ചു. പിന്നീട് ഘട്ടം ഘട്ടമായി വലിയ തുക തട്ടിയെടുക്കുകയായിരുന്നു. തരുവണ സ്വദേശിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ഓണ്‍ലൈന്‍ ട്രേഡിംഗില്‍ വന്‍തുക വാഗ്ദാനം ചെയ്ത് വൈത്തിരി സ്വദേശിയിയില്‍ നിന്ന് ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയും പൊലീസിന് മുമ്പിലെത്തിയിരുന്നു. അതേസമയം വ്യാപകമായി വല വിരിച്ച് കെണിയൊരുക്കിയിരിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ കെണിയില്‍പ്പെടരുതെന്ന് വയനാട് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാല്‍ സമയം വൈകാതെ തന്നെ അതത് സ്റ്റേഷനുകളില്‍ പരാതി നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ; 1.10 കോ‌ടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോ‌ടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ

റേഷൻ അറിയിപ്പ്

📢2025 ഡിസംബർ മാസത്തെ റേഷൻ വിതരണം 02.12.2025 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. 📢2025 ഡിസംബർ മാസത്തിൽ, ലഭ്യതയ്ക്കനുസരിച്ച്, വൈദ്യുതി ഉള്ള വീടുകളിലെ AAY, PHH കാർഡുകൾക്ക് 1 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഉള്ള വീടുകളിലെ

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി നാളെ (ഡിസംബർ 3) രാവിലെ 10ന് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി

ലോക എയ്ഡ്സ് ദിനത്തിൽ വ്യത്യസ്ത പ്രവർത്തനവുമായി പനമരം കുട്ടി പോലീസ്

പനമരം : ഡിസംബർ 1 ലോക എയിഡ്സ് ദിനത്തിൽ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന എയിഡ്സ് രോഗത്തെ ഈ ഭൂമുഖത്തു നിന്ന് തൂത്തെറിയണമെന്ന ഉദ്ദേശ്യത്തോടെ പട്ടം പറത്തൽ മത്സരം സംഘടിപ്പിച്ചു. കേഡറ്റുകൾ തയാറായി കൊണ്ടുവന്ന പട്ടത്തിൽ

കൽപ്പറ്റയിൽ ഇനി പൂക്കാലം

വയനാട് ഫ്ളവർ ഷോക്ക് ബൈപ്പാസ് റോഡിൽ വർണ്ണാഭമായ തുടക്കം. വയനാട് അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് കാഴ്ചയുടെ വർണ്ണ വസന്തമൊരുക്കി വയനാട് ഫ്ളവർ ഷോ നടത്തുന്നത്. വയനാട് അഗ്രി ഹോർട്ടി

കെഎന്‍എം മദ്രസ സര്‍ഗമേള: പിണങ്ങോടിനു ഒന്നാം സ്ഥാനം

കല്‍പ്പറ്റ: കെഎന്‍എം വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി സംഘടിപ്പിച്ച മദ്രസ സര്‍ഗമേളയില്‍ പിണങ്ങോട് മദ്രസത്തുല്‍ മുജാഹിദീന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ട്, മൂന്നു സ്ഥാനങ്ങള്‍ യഥാക്രമം മേപ്പാടി, കല്‍പ്പറ്റ മദ്രസകള്‍ നേടി. മത്സരങ്ങളില്‍ 800

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.