തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; പിന്നിൽ കുടുംബ പ്രശ്നങ്ങൾ

നെയ്യാറ്റിൻകര അമ്ബൂരിയില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. മായം സ്വദേശി രാജി മനോജ് (33) കുത്തേറ്റ് മരിച്ചത്. രാജിയുടെ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ നെയ്യാർ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇരുവരും മാസങ്ങളായി മാറി താമസിക്കുകയായിരുന്നു. ദമ്ബതികള്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്.

മായത്തെ സർക്കാര്‍ ആശുപത്രിയില്‍ മരുന്നു വാങ്ങി മടങ്ങി വരികയായിരുന്നു രാജി. ഇതിനിടെ മനോജ് എത്തുകയും വാക്കേറ്റമുണ്ടാവുകയുമായിരുന്നു. തുടർന്ന് രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു. റോഡില്‍ വച്ച്‌ കത്തികൊണ്ട് മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു.കുത്തേറ്റ് രാജി അബോധാവസ്ഥയില്‍ ആയപ്പോഴേക്കും മനോജ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി.

ബഹളം കെട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാജിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. നെയ്യാർഡാം പോലീസ് മനോജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച്‌ കൈക്ക് പരിക്കുപറ്റിയ മനോജിനെ പൊലീസ് ചികിത്സയ്ക്ക് വിധേയനാക്കി. ഇയാളുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. രാജിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അമ്ബൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു രാജി. തിരുവനന്തപുരത്തിലെ ബാറില്‍ ജോലി നോക്കി വരികയായിരുന്നു മനോജ്. വർഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും പിണങ്ങിയ ശേഷം മായത്തെ ഇവരുടെ വീട്ടില്‍ മനോജ് മാത്രമാണ് ഉണ്ടായിരുന്നത്. രാജി മാതാപിതാക്കള്‍ക്കൊപ്പം ആയിരുന്നു താമസം.

മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി

ചില രോഗങ്ങളുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കണം

ഉയര്‍ന്ന പ്രോട്ടീനും അവശ്യ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം കൊണ്ട് സമ്പന്നമാണ് മുട്ട. മുട്ടയുടെ വെള്ള കുറഞ്ഞ കലോറിയ്ക്കും പ്രോട്ടീനും പേരുകേട്ടതും മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ഡി, എ, ഇ, ബി 12, കോളിന്‍,

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത്

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത് വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലമുള്ള സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്ഷീണം വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. കൈ- കാലു മരവിപ്പ്

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.