കേരളത്തില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴ; എട്ടു ജില്ലകളില്‍ ജാഗ്രത നിര്‍ദേശം; കേരള-ലക്ഷ്യദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ്

കേരളത്തില്‍ അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു.

അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും മറ്റെന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും 23ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള-ലക്ഷ്യദ്വീപ് തീരങ്ങളില്‍ 21, 22 തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും, കര്‍ണാടക തീരത്ത് ഇന്നും 22നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കര്‍ണാടക തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

21നും 22നും കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത പാലിക്കുക

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. സാധാരണയായി

ചില രോഗങ്ങളുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ഒഴിവാക്കണം

ഉയര്‍ന്ന പ്രോട്ടീനും അവശ്യ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം കൊണ്ട് സമ്പന്നമാണ് മുട്ട. മുട്ടയുടെ വെള്ള കുറഞ്ഞ കലോറിയ്ക്കും പ്രോട്ടീനും പേരുകേട്ടതും മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ഡി, എ, ഇ, ബി 12, കോളിന്‍,

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത്

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? ഈ സൂചനകളെ അവഗണിക്കരുത് വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലമുള്ള സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ക്ഷീണം വിറ്റാമിന്‍ ബി12ന്‍റെ കുറവ് മൂലം ചിലരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. കൈ- കാലു മരവിപ്പ്

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

കരള്‍ രോഗത്തിന് പ്രധാനപ്പെട്ട ചില ലക്ഷണങ്ങളുണ്ട്; അവഗണിച്ചാല്‍ ജീവന്‍ വരെ അപകടത്തിലായേക്കാം

കരള്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വളരെ പതുക്കെ വികസിക്കുന്നവയായതുകൊണ്ട് രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്. എന്നാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം കണ്ടുപിടിക്കാനും നേരത്തെ ചികിത്സ നടത്താനുമുള്ള വഴി തുറക്കുകയും ചെയ്യും. വളരെക്കാലമായുള്ള രോഗം, പെട്ടെന്ന് കരളിന്റെ പ്രവര്‍ത്തനം

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് ചികിത്സയിലായിരുന്ന 58കാരി മരിച്ചു.

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി ചൂരക്കാട് വയല്‍ നെടുങ്കി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.