മാനന്തവാടി: ഒ.ആർ കേളു എംഎൽഎ പട്ടികജാതി-പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയാകും. ഈ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കെ.രാധാകൃഷ്‌ണൻ ആലത്തൂർ ലോക് സഭ സീറ്റിൽ മത്സരിച്ച് വിജയിച്ചതോടെയാണ് മന്ത്രി പദം ഒ.ആർ. കേളു എം.എൽ.എ.യിലേക്കെത്തിയത്. സി.പി. എം. സംസ്ഥാന കമ്മിറ്റിയംഗം, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ഏക എം.എൽ.എ,അതും രണ്ടാംതവണയും തെര ഞ്ഞെടുക്കപ്പെട്ടയാൾ എന്നീ കാരണങ്ങളാണ് ഒ.ആർ കേളുവി നെ തിരഞ്ഞെടുക്കാൻ കാരണം.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







