സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ ജനകീയ ആസൂത്രണം 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെതലയം FHC യുമായി ചേർന്ന് 1903 മെൻസ്‌ട്രുവൽ കപ്പ് വിതരണം ചെയിതു. വിതരണ ഉദ്ഘാടനം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ ടി കെ രമേശ് അവർകൾ നിർവഹിച്ചു. യോഗത്തിന് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മെൻസ്‌ട്രുവൽ കപ്പിന്റെ ഉപയോഗത്തെ പറ്റിയും വ്യക്തി ശുചിത്വത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് ഡോക്ടർ പോൾ വി ജെ എടുത്തു. സാനിറ്ററി നാപ്കിൻ ഉപയോഗത്തിൽ നിന്നും ഉണ്ടാകുന്ന ദോഷഫലങ്ങളും അതുമൂലം ഉണ്ടാകുന്ന മാലിന്യവും സംസ്കരണത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും മെൻസ്‌ട്രുവൽ കപ്പിന്റെ, ഉപയോഗം മൂലം നിയന്ത്രിക്കാൻ ആകും . യോഗത്തിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടോം ജോസ്, കൗൺസിലർ സി കെ ആരിഫ്, ക്ലീൻ സിറ്റി മാനേജർ സത്യൻ കെ, കൗൺസിലർമാർ,ആശാവർക്കർമാർ പങ്കെടുത്തു.

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം
കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ