മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളിലെ തരംതിരിച്ച് സൂക്ഷിച്ച അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി ഏറ്റെടുക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ യോഗത്തിലാണ് തീരുമാനം. പാഴ് വസ്തുക്കളുടെ മാര്‍ക്കറ്റ് അനുസരിച്ച് കമ്പനി നിശ്ചയിച്ച വില തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയാണ് ക്ലീന്‍ കേരള കമ്പനി എടുക്കുക. തദ്ദേശ സ്ഥാപനവും ക്ലീന്‍ കേരള കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിക്കാണ് ചുമതല. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കമ്പനിയുമായി കരാര്‍ വെക്കുന്നതിന് തുക വകയിരുത്തേണ്ടതില്ല.
ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ നിര്‍വ്വഹിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണം. വീഴ്ചയുണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചു. സോളിഡ് ആന്റ് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസരിച്ച് മാലിന്യ സംസ്‌കരണത്തിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനത്തില്‍ നടക്കുന്നുണ്ടെന്ന്് ഉറപ്പുവരുത്തേണ്ടതും സെക്രട്ടറിമാരുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.

ലാബ്ഉദ്ഘാടനം ചെയ്തു.
പനമരം ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം ആരംഭിച്ച മാത്തമാറ്റിക്സ് ലാബ് ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ മുഖ്യ







