കോട്ടത്തറ:വർധിച്ച് വരുന്ന ലഹരി ഉപയോഗം സമൂഹത്തെ കാർന്ന് തിന്നുമ്പോൾ ഇന്നത്തെ തലമുറയും മാറ്റം ആഗ്രഹിക്കുന്നു. ഇതോടെപ്പം കൈകോർക്കുകയാണ് കോട്ടത്തറസെൻ്റ് ആൻ്റണീസ് യു.പി സ്‌കൂളും.
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് ബോധവൽക്കരണക്ലാസ്സും കുട്ടികളുടെ ഫ്ലാഷ് മോബും സംഘടിപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ വാരത്തിന് തുടക്കം കുറിച്ചു. വെങ്ങപ്പള്ളി ആരോഗ്യ കേന്ദ്രം അസി: സർജൻ ഡോക്ടർ സ്റ്റെഫി അന്ന ജോർജ്ക്ലാസ് നയിച്ചു.സ്കൂൾ മാനേജർ ഫാദർ വടക്കേ മുളഞ്ഞിനാൽ,വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ അധ്യക്ഷൻ എ. കെ.തോമസ്,പിടിഎ പ്രസിഡൻ്റ് ജിംസൺ ജേക്കബ്,എം പി റ്റി എ പ്രസിഡന്റ് നിഷ, ഹെഡ് മാസ്റ്റർ ജിജി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്