പനമരം: പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി നിയമവിരുദ്ധമായി ഒറ്റയക്ക നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയതിന് രണ്ട് പേർ അറസ്റ്റിൽ. പനമരം കൈതക്കൽ തേക്കൻ വീട്ടിൽ ഉക്കാഷത്ത് (41), പനമരം ഓടമ്പത്ത് വീട്ടിൽ ഒ.ആർ. വിനിൽ(40) എന്നിവരെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്. പനമരം സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്. ഓ വി. സിജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പനമരം ടൗണിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഉക്കാഷത്തിൽ നിന്നും നിന്നും 300 രൂപയും വിനിലിൽ നിന്ന് 16200 രൂപയും തെളിവുകൾ അടങ്ങിയ മൊബൈൽ ഫോണുകളും കണ്ടെടുത്തു. എ.എസ്. ഐമാരായ സുലോചന, മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോൺസൺ,നിഷാദ്, ധനേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്