വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഡിജിറ്റലാകും ഡിജിറ്റലൈസേഷന്‍ ഓഫ് ടൂറിസം ഡെസ്റ്റിനേഷന്‍സ്’ പദ്ധതിക്ക് തുടക്കമായി

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കീഴിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ‘ഡിജിറ്റലൈസേഷന്‍ ഓഫ് ടൂറിസം ഡെസ്റ്റിനേഷന്‍സ്’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വൈഫൈ കോണ്‍ക്ലേവിന്റെ ഭാഗമായി കാനറാ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് തുക വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയില്‍ അത്യാധുനിക സംവിധാനങ്ങടോട് കൂടിയ കമ്പ്യൂട്ടറുകള്‍, മറ്റ് അനുബന്ധ സാമഗ്രികള്‍ കാനറാ ബാങ്ക് റീജണല്‍ മാനേജര്‍ ലതാ പി. കുറുപ്പ് ഡി.ടി.പി.സി അധികൃതര്‍ക്ക് കൈമാറി. ഡി.ടി.പി.സിയുടെ കീഴിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളിലും പുതിയ കമ്പ്യൂട്ടറുകള്‍ ലഭ്യമാവുന്നതോടെ സഞ്ചാരികള്‍ക്ക് സമയബന്ധിതമായി സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ടൂരിസം വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ഡി.ടി.പി.സിയുടെ കീഴിലുള്ള 12 കേന്ദ്രങ്ങളും ജില്ലാ ഓഫീസും പൂര്‍ണ്ണമായും ഡിജിറ്റലാകും. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.ആര്‍ രത്നേഷ് അധ്യക്ഷനായ പരിപാടിയില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് ഗൗതംരാജ്, എ.ഡി.എം. കെ. ദേവകി, ജില്ലാ ഫിനാന്‍സ് ഓഫീസര്‍ ആര്‍.സാബു, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.വി പ്രഭാത,് ഡി.ടി.പി.സി മാനേജര്‍ പി.പി പ്രവീണ്‍, ഡി.ടിപി.സി സെക്രട്ടറി കെ.ജി അജേഷ് എന്നിവര്‍ സംസാരിച്ചു.

ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി

കാവുംമന്ദം: ലഹരിക്കെതിരെ കളിയാരവം എന്ന സന്ദേശമുയർത്തികൊണ്ട് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി.ടൂർണമെന്റ് ഉദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ്

ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.

മുട്ടില്‍ ഡബ്ല്യൂ.ഒ.വി.എച്ച്.എസ് സ്‌കൂളില്‍ ഒക്ടോബര്‍ 16, 17 തിയതികളില്‍ സംഘടിപ്പിക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസിന് കൈമാറി

തിരുനെല്ലി സഹകരണ ബാങ്കിലേക്ക് ബി.ജെ.പി മാർച്ച് നടത്തി

കാട്ടിക്കുളം: തിരുനെല്ലി ദേവസ്വത്തിൻ്റെ സ്ഥിര നിക്ഷേപം കോടതിവിധിയുണ്ടായിട്ട് പോലും തിരികെ നൽകാത്ത തിരുനെല്ലി സഹകരണ ബാങ്കിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ബാങ്കിൻ്റെ ഭരണ സമിതിയുടേയും

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി സ്ഥിരം വിൽപ്പനക്കാരൻ പിടിയിൽ

ബത്തേരി : ബത്തേരി മണിച്ചിറ കൊണ്ടയങ്ങാടൻ വീട്ടിൽ അബ്ദുൾ ഗഫൂർ (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. ഗാന്ധി ജംഗ്ഷനിൽ വച്ച്‌ നടത്തിയ പരിശോധനയിൽ വിൽപ്പന നടത്തുന്നതിനായി കവറിൽ

കഞ്ചാവ് കേസിലെ പ്രതിക്ക് 1 വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ ക്രൈം നമ്പർ 23/2019 കേസിലെ പ്രതിയായ ഫാറൂഖ് (വയസ്സ് 33/25 ) Slo അലി, ചാഞ്ചത്ത് വീട്, മംഗലം ദേശം, തിരൂർ താലൂക്ക്, മലപ്പുറം ജില്ല എന്നയാളെ

പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.

ബത്തേരി: ബത്തേരി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും കൂള്‍ബാറുകളിലും മെസ്സുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവസ്തുക്കള്‍ പിടികൂടി. ആറ് സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായും മാലിന്യ സംസ്‌കരണസംവിധാനമില്ലാതെയും പ്രവര്‍ത്തിച്ച മൈസൂര്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.