ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി ചേര്‍ന്ന് സപ്ലൈകോ ആരംഭിക്കുന്ന പെട്രോള്‍ ബാങ്കിന്റെ ഉദ്ഘാടനം നാളെ (ജൂണ്‍ 29) ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. മാനന്തവാടി സപ്ലൈകോ ഡിപ്പോയുടെ സമീപം വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു അധ്യക്ഷനാകും. മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ആദ്യവില്‍പ്പന നടത്തും. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്, സബ്കലക്ടര്‍ മിസാല്‍ സാഗര്‍ ഭാരത് , മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡിവിഷന്‍ കൗണ്‍സിലര്‍ വി ഡി അരുണ്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്