ശ്രേയസ് മലങ്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈകളുടെ വിതരണവും, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് കെ.എം. പത്രോസ് അധ്യക്ഷത വഹിച്ചു.സെൻട്രൽ പ്രോഗ്രാം ഓഫീസർ ജിലി ജോർജ് ക്ലാസ്സ് എടുത്തു. സിഡിഒ സാബു പി.വി.,സുപ്രഭ വിജയൻ, ഷീജ മനു എന്നിവർ സംസാരിച്ചു.

ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി
കാവുംമന്ദം: ലഹരിക്കെതിരെ കളിയാരവം എന്ന സന്ദേശമുയർത്തികൊണ്ട് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പഞ്ചായത്ത് തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ചൈതന്യ ചേരിക്കണ്ടി ജേതാക്കളായി.ടൂർണമെന്റ് ഉദ്ഘാടനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ്