കല്പറ്റ നഗരസഭ ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയിലൂടെ ദി അർബൻ ലേർണിങ് ഇൻ്റേൺഷിപ്പ് പ്രോഗ്രാം (TULIP) നടപ്പാക്കുന്നതിന് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. ദേശീയ പാർപ്പിട നഗര കാര്യമന്ത്രാലയവും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷനും സംയുക്തമായാണ് ഇൻ്റേൺഷിപ്പ് നടത്തുന്നത്. സോഷ്യൽ സയൻസിൽ ഇൻറർ ഡിസിപ്ലിനറി, ഡെവലപ്മെൻറ് സ്റ്റഡീസ് ബിരുദാനന്തര ബിരുദം, മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്, എം.എ സോഷ്യോളജി, എം.എ എക്കണോമിക്സ് കോഴ്‌സുകൾ ചെയ്യുന്നവർക്കും പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് കുടുംബശ്രീ സി ഡി എസ് ഓഫീസ്, എൻ.യു.എൽ.എം ഓഫീസ് എന്നിവയുമായി ജൂലൈ ആറിനകം ബന്ധപ്പെടണം. ഫോൺ- 8921788897, 9847688577.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ