കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച കെ.വി. കേളുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പ് നൽകി.ബാങ്കിന്റെ ഉപഹാര സമർപ്പണവും ബാങ്ക് പ്രസിഡന്റ് കെ. സുഗതനും, ജീവനക്കാരുടെ ഉപഹാര സമർപ്പണം KCEU ജില്ലാ സെക്രട്ടറി പി. ജി. സതീഷും നിർവഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് വി. യൂസഫ് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് വി. പി. ശങ്കരൻ നമ്പ്യാർ, റീജിയണൽ മാനേജർ ടി. ജെ. ജോൺസൺ, അസിസ്റ്റന്റ് രജിസ്ട്രാർ ഹരികൃഷ്ണൻ. വി, ഡയരക്ടർമാരായ പി. അശോക് കുമാർ, ഒ. ഇ. കാസിം, വി. ജെ. ജോസ്, മുൻ സെക്രട്ടറിമാരായ എം. എൻ. വാസു, കെ. സച്ചിദാനന്ദൻ, മാനേജർ എം. ജി. മോഹൻദാസ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി എ. നൗഷാദ് സ്വാഗതവും, മാനേജർ ടി. സി. അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







