മുട്ടിൽ: മുട്ടിലിൽ മുച്ചക്ര സ്‌കൂട്ടറിൽ ബൈക്കിടിച്ച് സ്‌കൂട്ടർ യാത്രികൻ
മരിച്ചു. മേപ്പാടി നെടുമ്പാല ഏഴാം നമ്പർ എസ്റ്റേറ്റ് പാടിയിലെ പാൽ രാജ് (58) ആണ് മരിച്ചത്. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ചു വന്നിരുന്ന പാൽരാജ് റോഡിന്റെ എതിർ ദിശയിലേക്ക് വാഹനം പെട്ടെന്ന് ഓടിച്ചു കയറ്റാൻ നോക്കിയപ്പോൾ ബൈക്ക് വന്ന് സ്കൂട്ട റിലിടിച്ചാണ് അപകടമുണ്ടായത്. സാരമായിപരിക്കേറ്റ പാൽരാജിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സ്ഥിരീകരി ക്കുകയായിരുന്നു. ബൈക്ക് യാത്രികർക്കും പരിക്കുണ്ട്.മുൻപ് മരത്തിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് പാൽ രാജിന് നടക്കാനും മറ്റും ബുദ്ധി മുട്ടായിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ മുച്ചക്ര സ്കൂട്ടറിലായിരുന്നു സഞ്ചാരിച്ചിരുന്നത്.വർഷങ്ങൾക്ക് മുൻപ് പാൽരാജിൻ്റെ മകനും ഈ പ്രദേശത്ത് വെച്ച് ബൈക്കപകടത്തിൽ മരിച്ചിരുന്നു. മാരിയാണ് പാൽ രാജിന്റെ ഭാര്യ. കവിത, സബിത, സതീഷ്, സനൽ (പരേതൻ) എന്നിവരാണ് മക്കൾ.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍