പനമരം: അഞ്ചുകുന്ന് സ്വദേശിയായ മൂന്ന് വയസുകാരൻ ചൂടുവെള്ളം
ദേഹത്ത് മറിഞ്ഞ് പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തിൽ രണ്ടു പേരെ പനമരം പോലീസ് അറസ്റ്റു ചെയ്‌തു. കുട്ടിയുടെ പിതാവായ വൈ ശ്യമ്പത്ത് അൽത്താഫ് (45), കുട്ടിയെ ചികിത്സിച്ച വൈദ്യൻ കമ്മന ഐക്കര ക്കുടി ജോർജ് (68) എന്നിവരെയാണ് മനപൂർവ്വമല്ലാത്ത നരഹത്യ, ബാല നീതി നിയമത്തിലെ വകുപ്പുകൾ തുടങ്ങിയവ ചുമത്തി പനമരം പോലീസ് ഇൻസ്പെക്ടർ വി സിജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. ഗുരുതര പൊള്ളലേറ്റ് ചികിത്സക്കായി വയനാട് മെഡിക്കൽ കോളേജിൽ പ്ര വേശിപ്പിച്ച കുഞ്ഞിനെ വിദഗ്‌ധ ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും പിതാവടക്കമുള്ളവർ സ്വതാൽ പര്യ പ്രകാരം വൈദ്യ ചികിത്സക്കായി കൊണ്ടു പോകുകയും ദിവസങ്ങ ളോളം വൈദ്യന്റെ ചികിത്സ നൽകി വരികയുമായിരുന്നു. ഒടുവിൽ ദിവ സങ്ങളായുള്ള നരകയാതനക്ക് ശേഷം കുട്ടി മരണത്തിന് കീഴടങ്ങുക യും ചെയ്തിരുന്നു. പോലീസ് അന്വേഷണത്തിൽ കുട്ടിക്ക് മതിയായ ചികിത്സ നിഷേധിച്ചു എന്ന് ബോധ്യപ്പെട്ടതിനാലും, ഗുരുതര സാഹചര്യ മായിട്ടും ആശുപത്രിയിലേക്ക് വിടാതെ വൈദ്യ ചികിത്സ നൽകിയതി നാലുമാണ് ഇരുവരേയും അറസ്റ്റ് ചെയ്‌തത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍