യാത്രയയപ്പ് നൽകി
ചെന്നലോട്: തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് വാർഡിൽ ശാന്തിനഗർ അംഗൻവാടിയിൽ 17 വർഷക്കാലം അധ്യാപികയായി സേവനമനുഷ്ഠിച്ച ആലീസ് മാത്യുവിന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വാർഡ് മെമ്പറും തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി ഉപഹാരം നൽകി. വികസന സമിതി അംഗം ടി ഡി ജോയ് അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ എൻ ജി ജിഷ മുഖ്യാതിഥിയായി. എ കെ മുബഷിർ, സി ദിലീപ് കുമാർ, ലിസി എബി, ശാന്തി അനിൽ, ഉചിത ജോസഫ്, അന്നമ്മ തോമസ്, പ്രിൻസി തോമസ്, മേരി മാത്യു, സ്വപ്ന ദിലീപ് തുടങ്ങിയവർ സംസാരിച്ചു. എം എ മേരിക്കുട്ടി സ്വാഗതവും ലില്ലി കുര്യൻ നന്ദിയും പറഞ്ഞു.