കോട്ടത്തറ മയിലാടി ഭാഗത്ത് പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന രീതിയില്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. കേരള ഉള്‍നാടന്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ ആക്ട് ലംഘിച്ച് നിര്‍മ്മിച്ച രണ്ട് തെരിവലകളാണ് അസി.ഫിഷറീസ് ഇന്‍സ്പെക്ടര്‍ അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്. മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച തെരിവലകള്‍ ഫിഷറീസ് വകുപ്പ് പൊളിച്ചുനീക്കിയിരുന്നു. നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജലാശയങ്ങളിലെ മത്സ്യസമ്പത്തിന് വലിയതോതില്‍ ദോഷം ചെയ്യുന്ന ഇത്തരം രീതികളില്‍ നിന്നും പിന്തിരിയണമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആഷിഖ് ബാബു അറിയിച്ചു. ജീവനക്കാരായ രാജേഷ്, സരീഷ്, നിസാര്‍, ഫായിസ്, സിവില്‍ പോലിസ് ഓഫിസര്‍ അനൂപ് എന്നിവര്‍ നേതൃത്വം നല്കി.

‘എയിംസ് അടക്കം യാഥാര്‍ത്ഥ്യമാക്കണം’; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തിന് മുന്നില്‍ ആവശ്യങ്ങളുമായി കേരളം
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ ആവശ്യങ്ങളുമായി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടത്തിയ ധനകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ധനകാര്യ മന്ത്രി കെ







