ഗ്യാസ് ഏജൻസിയിൽ പോകേണ്ട, പാചകവാതക മസ്റ്ററിങ് വീട്ടിൽ ഇരുന്നും ചെയ്യാം; വിശദാംശങ്ങളും നടപടിക്രമങ്ങളും

പാചകവാതക (LPG) ഉപഭോക്താക്കള്‍ക്കുള്ള മസ്റ്ററിംഗ് (Mustering) പ്രക്രിയയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിന് പിന്നാലെ ഇത് സംബന്ധിച്ച്‌ വിശദീകരണവുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം (Petroleum and Natural Gas Ministry) രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി (Petroleum Minister) ഹരിദീപ് സിങ് പുരി ഇക്കാര്യത്തെ കുറിച്ച്‌ ട്വിറ്ററില്‍ (Twitter) പോസ്റ്റ് ഇടുകയും ചെയ്തു. മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഉപഭോക്താക്കള്‍ക്ക് സേവനമോ ആനുകൂല്യമോ നിർത്തലാക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ 55% ഗുണഭോക്താക്കളും ഈ പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്.

വീട്ടില്‍ നിന്ന് തന്നെ ചെയ്യാം:

പാചക വാതക സബ്സിഡി ലഭിക്കുന്നതിനും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നതിനും ഉപഭോക്താക്കള്‍ മസ്റ്ററിങ് ചെയ്യേണ്ടത് നിർബന്ധമാണ്. ഇത് ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാർഗം ഗ്യാസ് ഏജൻസി സന്ദർശിച്ച്‌ നേരിട്ട് രജിസ്ട്രേഷൻ നടത്തുക എന്നതാണ്. എന്നാല്‍, നേരിട്ട് ഏജൻസി സന്ദർശിക്കാൻ സാധിക്കാത്തവർക്ക് ഇന്ധന വിതരണ കമ്ബനികളുടെ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ച്‌ വീട്ടില്‍ നിന്ന് തന്നെ മസ്റ്ററിങ്ങ് പൂർത്തിയാക്കാം.

ആവശ്യമായ കാര്യങ്ങള്‍:

നിങ്ങളുടെ ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബർ
ഇന്ധന വിതരണ കമ്ബനിയുടെ മൊബൈല്‍ ആപ്പ് (ഉദാഹരണത്തിന്, Bharat Gas Seva Kendra, Indane Gas Online Booking, HP Gas Consumer Service)
Aadhaar Enabled Face Recognition (AEFR) ആപ്പ്
ചെയ്യേണ്ടതെങ്ങനെ

1.ഇന്ധന വിതരണ കമ്ബനിയുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. നിങ്ങളുടെ ഫോണിലെ ആപ്പ് സ്റ്റോറില്‍ നിന്ന് (Play Store, App Store) തിരഞ്ഞ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.

2. ആപ്പ് തുറന്ന്, മസ്റ്ററിംഗ് ഓപ്ഷൻ തിരഞ്ഞെടുക്കുക.

3. നിങ്ങളുടെ ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബർ നല്‍കുക.

4. ‘അയയ്ക്കുക’ ക്ലിക്ക് ചെയ്ത് ഒ ടി പി ലഭ്യമാക്കുക.

5. നിങ്ങളുടെ മൊബൈല്‍ നമ്ബറിലേക്ക് ലഭിക്കുന്ന ഒ ടി പി നല്‍കുക.

6. നിങ്ങളുടെ ആധാർ നമ്ബർ നല്‍കുക.

7. നിങ്ങളുടെ മുഖം സ്കാൻ ചെയ്യാൻ AEFR ആപ്പ് ഉപയോഗിക്കുക. നിർദ്ദേശങ്ങള്‍ പാലിച്ച്‌ മുഖം സ്കാൻ ചെയ്യുക.

8. മുഖം സ്കാൻ ചെയ്യല്‍ വിജയകരമായാല്‍, സ്ക്രീനില്‍ ഒരു സ്ഥിരീകരണ സന്ദേശം ദൃശ്യമാകും.

9. മസ്റ്ററിംഗ് നടപടിക്രമം വിജയകരമായി പൂർത്തിയാക്കിയെന്ന് സൂചിപ്പിക്കുന്ന ഒരു എസ് എം എസ് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് അയയ്ക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മസ്റ്ററിംഗ് നടപടിക്രമം ആരംഭിക്കുന്നതിന് മുമ്ബ് നിങ്ങളുടെ ഫോണില്‍ ‘AEFR’ ആപ്പ് ഇൻസ്റ്റാള്‍ ചെയ്തിരിക്കണം. മുഖം സ്കാൻ ചെയ്യുമ്ബോള്‍, നിങ്ങളുടെ മുഖം വ്യക്തമായി കാണാൻ ശ്രദ്ധിക്കുക. മുഖം മങ്ങിയതോ മറഞ്ഞിരിക്കുന്നതോ ആണെങ്കില്‍ സ്കാൻ ചെയ്യല്‍ വിജയിക്കില്ല. ഏതെങ്കിലും തടസ്സങ്ങള്‍ നേരിടുകയാണെങ്കില്‍, ഇന്ധന വിതരണ കമ്ബനിയുടെ കസ്റ്റമർ കെയർ സേവനവുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

MyLPG വെബ്‌സൈറ്റ് സന്ദർശിക്കുക: https://www.mylpg.in/index_new1.aspx
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക: https://mopng.gov.in/

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.