സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ കാരണത്തടിച്ച് സ്പൈസ് ജെറ്റ് ജീവനക്കാരി; യുവതി അറസ്റ്റിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം

ജയ്പൂർ വിമാനത്താവളത്തില്‍ സിഐഎസ്‌എഫ് ജവാന്റെ കരണത്തടിച്ച്‌ സ്പൈസ് ജെറ്റ് ജീവനക്കാരി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വാക്കുതർക്കത്തിന് പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ യുവതി ജവാന്റെ കരണത്തടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ നാലിനായിരുന്നു സംഭവം.പിന്നീട് ഇവരെ അറസ്റ്റ് ചെയ്തു.

ഫുഡ് സൂപ്പർവൈസർ അനുരാധ റാണിയാണ് അറസ്റ്റിലായത്. അസി.സബ് ഇൻസ്പെക്ടർ ഗിരിരാജ് പ്രസാദിനാണ് അടിയേറ്റത്. വെഹിക്കിള്‍ ഗേറ്റിലുണ്ടായ തർക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. അടിയേറ്റിട്ടും പ്രകോപിതനാകാതിരുന്ന എ.എസ്.ഐ ശാന്തനായാണ് പ്രതികരിച്ചത്.യുവതിയെ സിഐഎസ്‌എഫ് വനിതാ ഉദ്യോഗസ്ഥയാണ് പിടിച്ചുമാറ്റിയത്.

പതിവ് പരിശോധനകള്‍ക്ക് വിധേയമാകാൻ നിർദ്ദേശിച്ചതിന് പിന്നാലെ വനിത ഉദ്യോഗസ്ഥ ഇല്ലെന്ന കാരണം പറഞ്ഞാണ് ജവാനെ ഇവർ അടിച്ചതെന്ന് സിഐഎസ്‌എഫ് പ്രസ്താവനയില്‍ പറഞ്ഞു.അതേസമയം ജീവനക്കാരിയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്പൈസ് ജെറ്റ് സ്വീകരിച്ചത്. ജവാൻ മോശമായ ഭാഷയില്‍ സംസാരിച്ചതിനാണ് യുവതി അടിച്ചതെന്നാണ് വിശദീകരണം. നിയമനടപടികള്‍ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.
https://x.com/RTVnewsnetwork/status/1811410234570600923

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.