നൂൽപ്പുഴ:കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ കുടും ബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം അടിയന്തരമായി നൽകാൻ സർവ്വകക്ഷി യോഗത്തിൽ തീരുമാനം. രാജുവിന്റെ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും. വിദ്യാഭ്യാസത്തിന് അനുസരിച്ച് കുട്ടികളിൽ ഒരാൾക്ക് ജോലി. വീട് അനുവദിച്ചു നൽകും. ബാക്കി തുകയ്ക്കായി ശുപാർശ ചെയ്യും. മാറോട്ടേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യും. വന്യ മൃഗ ശല്യത്തിന് പരിഹാരം. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് കിടപ്പിലായ ബിജുവിന് പെൻഷൻ നൽകാനും യോഗത്തിൽ തീരുമാ നമായി.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







