പാലിയാണ:കോട്ടത്തറ മെച്ചന ‘സരയു’ സ്വയം സഹായ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
പാലിയാണയിൽ നെഹ്‌റു മെമ്മോറിയൽ ഗ്രന്ഥലയത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
തരുവണ-കുന്നുമ്മലങ്ങാടി-പാലിയാണ-കക്കടവ്-കറുമണി-വെണ്ണിയോട്-കോട്ടത്തറ-കോക്കുഴി-മണിയൻക്കോട്-മുണ്ടേരി-കൽപ്പറ്റ റൂട്ടിലാണ് സരയു ബസിന്റെ സേവനം.
പ്രദേശത്തുക്കാരുടെ ദീർഘ നാളത്തെ യാത്ര ദുരിതത്തിന് പരിഹാരമായിരിക്കുകയാണ് പുതിയ ബസ് സർവീസ്.സരയു സംഘം പ്രസിഡന്റ് പി.എസ് ശശിധരൻ, സെക്രട്ടറി
ജയനാരായണൻ,ഗോവിന്ദൻ കളത്തിൽ,
വിനോദ്പാലിയാണ,സുഭാഷ്,വിനോദ്,ശശികുമാർ,ഗോകുൽ,രഘു,രാജീവ്,സദാനന്ദൻ,രാജേഷ്,
സച്ചിദാന്ദൻ എ,ഗംഗാധരൻ എം,സുഭാഷ് ആർ. പി,ഇസ്മായിൽ ഐ തുടങ്ങിയവർ സംസാരിച്ചു.
സരയു സംഘത്തിന്റെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ പ്രശംസനീയവും മാതൃകാപരവുമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.ഗതാഗത പ്രയാസങ്ങൾ നേരിടുന്ന ഉൾഗ്രാമങ്ങളെ പരിഗണിച്ചുകൊണ്ട് ലാഭേച്ഛയില്ലാതെ ബസ് സർവീസ് നടത്താൻ സന്മനസ്സ് കാണിച്ച സംഘം അംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







