മാനന്തവാടി : രൂക്ഷമായ വിലക്കയറ്റം നിലനിൽക്കുന്ന സാഹചര്യത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കുടിശ്ശിക ക്ഷാബത്ത അനുവദിക്കണമെന്നും 43- ാം മാനന്തവാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി എൽ രാകേഷ് കമൽ പറഞ്ഞു.
ജില്ല പ്രസിഡന്റ് മോബിഷ് പി തോമസ് ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡണ്ട് എൻ.വി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി പി ജെ ഷൈജു ജനറൽ സെക്രട്ടറിയുടെ സംഘടന കരട് റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ജില്ല ട്രെഷറർ കെ റ്റി ഷാജി,
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഹനീഫ ചിറക്കൽ, എൻ ജെ ഷിബു, കെ എ മുജീബ്, ഇ എസ് ബെന്നി, സജി ജോൺ, ജില്ല ഭാരവാഹികളായ സി ജി ഷിബു, എം ജി അനിൽ കുമാർ, പി ആർ രതീഷ് കുമാർ, എന്നിവർ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറി എം എ ബൈജു റിപ്പോർട്ടും ട്രെഷറർ സിനീഷ് ജോസഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അഷ്‌റഫ് ഖാൻ, ശിവൻ പി, ബേബി പി യു, സത്യഭാമ, പി അബ്ദുൾ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.