പാൽചുരം: കൊട്ടിയൂർ വില്ലേജിലെ അമ്പായത്തോട്-പാൽചുരം റോഡിൽ ശക്തമായ കാലവർഷം കാരണം മണ്ണിടിച്ചിൽ ഉണ്ടായതി നാൽ സുരക്ഷാ പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായി 18.7.2024 മുതൽ ഒരാഴ്ച്ചത്തേക്ക് പാൽച്ചുരത്തിലൂടെ ഭാരവാഹന ഗതാഗതം നിരോധിച്ചതായി കണ്ണൂർ ഡെപ്യൂട്ടി കലക്ടർ (ഡിസാസ്റ്റർ മാനേജ് മെന്റ്) അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചു മുള്ള ഭാരവാഹനങ്ങൾ നെടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പാൽചുരം റോഡിൽകൂടിയുള്ള രാത്രി ഗതാഗതം പൂർണ്ണമായി നിരോധിച്ചതായും കണ്ണൂർ ഡെപ്യൂട്ടി കലക്ടറുടെ ഉത്തരവിൽ പറയുന്നു.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







