നേതാക്കളെ മർദ്ദിച്ചതിൽ നടപടി വേണം: ഐഎൻടിയുസി

കൽപ്പറ്റ: ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി സി ജയപ്രസാദ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ എന്നിവരെ അകാരണമായി മർദ്ദിച്ച ടൂറിസ്റ്റ് ബസ് മുതലാളിമാർക്കെതിരെ നടപടി വേണമെന്ന് ഐഎൻടിയുസി കൽപ്പറ്റ റീജിയണൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടി അനുസ്മരണത്തിന് തൊഴിലാളികളുമായി എത്തിയ ബസ്സുകൾ തടഞ്ഞിടുകയും നിയമം കൈയിലെടുക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വീട്ടിൽ പോകാൻ അനുവദിക്കാതെ തടഞ്ഞിടുകയും ചെയ്തതിനെ തുടർന്ന് സംഭവസ്ഥലത്തേക്ക് അന്വേഷിക്കാനെത്തിയ ഐഎൻടിയുസി നേതാക്കളെ യാതൊരു പ്രകോപനവുമില്ലാതെ അകാരണമായി മർദ്ദിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിസ്മയ ടൂറിസ്റ്റ് ട്രാവൽസ് ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ച് അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. നേതാക്കളെ മർദ്ദിക്കാ ൻ നേതൃത്വം കൊടുത്ത ടുറിസ്റ്റ് ബസ് മുതലാളിമാരെയും അക്രമണത്തിന് നേതൃത്വം കൊടുത്തവരുടെയും പേരിൽ നടപടി ഉണ്ടായില്ലെങ്കിൽ പ്രേക്ഷോഭ സമരങ്ങൾക്ക് INTUC നേതൃത്വം നൽകുമെന്നും ബന്ധപ്പെട്ട അധികാരികൾക്ക് യോഗം മുന്നറിയിപ്പ് നൽകി. യോഗത്തിൽ മോഹൻദാസ് കോട്ടക്കൊല്ലി അധ്യക്ഷത വഹിച്ചു ഗിരീഷ് കൽപ്പറ്റ, ഓ ഭാസ്കരൻ, താരിഖ് കടവൻ, സി എ അരുൺദേവ്,കെ കെ രാജേന്ദ്രൻ, ആർ ഉണ്ണികൃഷ്ണൻ സുനീർ ഇതിക്കൽ, രാധരാമസമി, കെ അജിത, മുഹമ്മദ്‌ ഫെബിൻ തുടങ്ങിയവർ സംസാരിച്ചു

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു

കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്‍, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്

സൗജന്യ കൂൺകൃഷി പരിശീലന പരിപാടി

കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ/ഓഫ്‌ലൈൻ പരിശീലനം നൽകും. താല്പര്യമുള്ള ലൈബ്രറികൾ, ക്ലബ്ബുകൾ , സ്കൂളുകൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവർക്ക്

എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ

ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

തൊണ്ടർനാട് : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ

പൂഴിത്തോട് -പ‌ടിഞ്ഞാറെത്തറ റോഡ് : പ്രവൃത്തി ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാര്‍

പൂഴിത്തോട്-പ‌ടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളുടെ ഏകോപനത്തിന്

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.