മാനന്തവാടി: കനത്ത മഴയില്‍ മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. വള്ളിയൂര്‍ക്കാവ് താഴെ ചുറ്റമ്പലത്തിലും വെള്ളം കയറിയിട്ടുണ്ട്. താഴെയങ്ങാടി-പാണ്ടിക്കടവ് ബൈപ്പാസ് റോഡ്, കല്ലോടി – ഒരപ്പ് റൂട്ടില്‍, മാനന്തവാടി – തവിഞ്ഞാല്‍ റൂട്ടില്‍ ചൂട്ടക്കടവ്, മാനന്തവാടി – പെരുവക -കമ്മന റൂട്ടില്‍ കരിന്തിരിക്കടവ്, മാനന്തവാടി – ചെറുപുഴ-പുഴഞ്ചാല്‍ റൂട്ടില്‍ പുഞ്ചക്കടവ്, പാണ്ടിക്കടവ്- അഗ്രഹാരം റൂട്ടില്‍ അഗ്രഹാരം വയല്‍ഭാഗം എന്നീ ഇടങ്ങളിലെ റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്