കൽപറ്റ: മീനങ്ങാടി അമ്പലപ്പടിയിൽ റോഡിലേക്ക് മണ്ണൊലിച്ചിറങ്ങി വീണ്ടും അപകടം. മണ്ണെടുത്തിരുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നു റോഡിലേക്കു മണ്ണും ചെളിയും ഒഴുകി റോഡ് മൂടിക്കിടന്നാണ് അപകടം. രാവിലെ കെ എസ് ആർടിസി ബസ് ആണ് റോഡിൽ നിന്നു തെന്നി മാറിയത്. ഒട്ടേറെ ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെട്ടു. പൊലീന്നും നാട്ടുകാരും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസവും ഇവിടെ ഇതെ രീതിയിൽ അപകടം നടന്നിരുന്നു. അന്ന് അഗ്നിരക്ഷാ സേന എത്തിയാണ് റോഡ് വൃത്തിയാക്കിയത്.

പാല് വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു
കൽപറ്റ ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ അങ്കണവാടികളിലേക്ക് പാല്, മുട്ട വിതരണം ചെയ്യാൻ വ്യക്തികള്/ സ്ഥാപനങ്ങളില് നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഒക്ടോബർ 13 ഉച്ച 12 നകം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കൽപറ്റ ഐസിഡിഎസ്