സിസിടിവി ചതിച്ചാശാനേ! ഒളിഞ്ഞുനോട്ടക്കാരന്റെ ശല്യം, പിടിക്കാൻ വാട്‌സാപ് ഗ്രൂപ്പ്; കുടുങ്ങിയത് അഡ്മിൻ

കോഴിക്കോട്: വീടുകളിൽ രാത്രി ആരോ ഒളിഞ്ഞുനോക്കുന്നതായി പരാതി വ്യാപകമായതോടെ നാട്ടുകാർ തിരച്ചിലിന് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചു. ദിവസങ്ങൾ നീണ്ട തിരച്ചിലിൽ സിസിടിവിയിൽ ആൾ കുടുങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി. ഒളിഞ്ഞുനോക്കുന്നയാളെ പിടിക്കാൻ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു വിഡിയോയിൽ. ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

കോഴിക്കോട് കൊരങ്ങാടാണ് സംഭവം നടന്നത്. രാത്രി എത്തുന്നയാൾ വീടുകളുടെ മതിൽ ചാടിക്കടന്ന് കിടപ്പു മുറിയിൽ ഒളിഞ്ഞു നോക്കും. രാത്രി കാലത്തെ ശല്യം സഹിക്കാനാകാതെ വന്നതോടെയാണ് പ്രദേശവാസികൾ സംഘടിച്ച് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിൽ ഏകോപിപ്പിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പും രൂപീകരിച്ചു. രാത്രി സമയത്ത് ചിലർ കാവലിരുന്നു. ഏറെ ദിവസം അന്വേഷിച്ചെങ്കിലും ആളെ കിട്ടിയില്ല.

ഒടുവിൽ സിസി ടിവിയിൽ ദൃശ്യം പതിഞ്ഞു. വിഡിയോ പരിശോധിച്ചപ്പോഴാണ് നാട്ടുകാർ ഞെട്ടിയത്. തിരച്ചിലിന് നേതൃത്വം നൽകുന്ന യുവാവാണ് ദൃശ്യത്തിൽ. വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനും ഇയാൾതന്നെ. ഗ്രൂപ്പ് വഴി നടക്കുന്ന ചർച്ചകൾ മനസിലാക്കിയാണ് ഇയാൾ ഓരോ വീടുകളിൽ കയറിയി‌രുന്നത്. തിരച്ചിൽ സ്ഥലം മനസ്സിലാക്കിയെങ്കിലും വീട്ടിൽ സിസിടിവിയുള്ളത് യുവാവിന് തിരിച്ചറിയാനായില്ല.

ശ്രേയസ് ക്രിസ്തുമസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.

കൊളഗപ്പാറ യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ക്രിസ്തുമസ് സന്ദേശം

ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

കൽപ്പറ്റ: പ്രസിദ്ധ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ ആകസ്മിക നിര്യാണത്തിൽ കെപിസിസി സംസ്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സിനിമയിലൂടെ സ്വതസിദ്ധമായ ശൈലിയിൽ അവതരണം

തൊഴില്‍ മേള സംഘടിപ്പിച്ചു.

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അസാപിന്റെ നേതൃത്വത്തില്‍ മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. തൊഴില്‍ മേളയില്‍ അമ്പതിലധികം ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ നിന്നുള്ള നാല് സ്ഥാപനങ്ങള്‍ മേളയില്‍

ജില്ലാതല ബാങ്കിങ് അവലോകനം യോഗം നാളെ

ജില്ലാതല ബാങ്കിങ് അവലോകന യോഗം നാളെ (ഡിസംബര്‍ 22) രാവിലെ 10.30ന് കല്‍പ്പറ്റ ഹോളിഡെയ്സ് ഹോട്ടലില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ അറിയിച്ചു. Facebook Twitter WhatsApp

ഗേറ്റ്മാന്‍ നിയമനം

ഇന്ത്യന്‍ റെയില്‍വെ പാലക്കാട് ഡിവിഷനില്‍ എന്‍ജിനീയറിങ്, ട്രാഫിക് വകുപ്പിലെ ഇന്റര്‍ലോക്ക്ഡ് ലെവല്‍ ക്രോസിങ് ഗേറ്റുകളില്‍ കരാറടിസ്ഥാനത്തില്‍ ഗേറ്റ്മാനെ നിയമിക്കുന്നതിന് വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസിന് താഴെ പ്രായവും 15 വര്‍ഷത്തെ സേവനത്തിന്

പുൽപ്പള്ളി കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു.

പുൽപ്പള്ളി കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു ചെട്ടിമറ്റം ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത് പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.