പടിഞ്ഞാറത്തറ: പന്തിപോയിൽ അത്തിലൻ അബ്ദുൽ ഗഫൂർ അഹ്സാനിയുടെ വീടിന് മുകളിലേക്ക് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും വീഴാറായ മരം എസ്.വൈ.എസ് വെള്ളമുണ്ട സോൺ സാന്ത്വനം എമർജൻസി ടീം അംഗങ്ങളുടെ നേത്യത്വത്തിൽ വെട്ടി മാറ്റി. ശക്തമായ കാറ്റിൽ വീണ മരം മറ്റൊരു മരത്തിൽ തട്ടി നിന്നത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. അപകടാവസ്ഥയിലായ മരമാണ് വെട്ടിമാറ്റിയത്. എസ് വൈ എസ് സാന്ത്വനം എമർജൻസി ടീം അംഗങ്ങളായ ഹാരിസ് പഴഞ്ചന റഫീഖ് കുപ്പാടിത്തറ,അലി വാരാമ്പറ്റ അബ്ദുൽ ഗഫൂർ അഹ്സനി ശുഹൈബ് തെങ്ങുമുണ്ട, അത്തിലൻ അബ്ദുല്ല എന്നിവർ നേതൃത്വം നൽകി

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







