കുഞ്ഞോം എയുപി സ്കൂളിൽ നടന്ന ചാന്ദ്രദിനാഘോഷങ്ങളുടെ ഭാഗമായി മാതൃകാ റോക്കറ്റ് വിക്ഷേപണവും , ലിറ്റിൽ സയന്റിസ്റ്റ് ക്ലബ് ഉദ്ഘാടനവും മുൻ ശാസ്ത്രാധ്യാപകനും ആസ്ട്രോ വയനാട് സെക്രട്ടറിയുമായ ജോൺ മാത്യു മാസ്റ്റർ നിർവഹിച്ചു. മാതൃക റോക്കറ്റ് വിക്ഷേപണവുമായി ബന്ധപ്പെട്ട് ചാന്ദ്ര മനുഷ്യൻ വിദ്യാലയത്തിൽ എന്ന പരിപാടി കുട്ടികളിൽ കൗതുകം ഉണർത്തി
മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുമായും ജ്യോതിശാസ്ത്രവുമായും ബന്ധപ്പെട്ട കൂടുതൽ അറിവുകൾ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്
ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് ചാന്ദ്രദിന സ്കൂൾ തല ക്വിസ് മത്സരം, ചുമർ മാസികാ മത്സരം തുടങ്ങി മറ്റു പരിപാടികളും ഈയാഴ്ച നടക്കും.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







